പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ 59 കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്.......
ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തം. 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 10 കുട്ടികളടക്കം 79 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേൽ ബോംബാക്രമണത്തിൽ നാസർ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധയായ ഡോ.അലാ നജ്ജാറിന് നഷ്ടമായത് തന്റെ 10 മക്കളിൽ ഒൻപതു പേരെയാണ്. ......
കേരളത്തിൽ കാലവർഷം എത്തിയതോടെ മഴ ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം. ബി.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന 34-ാമത് കുസാറ്റ് ഫിഡെ റേറ്റിംഗ് അഖിലേന്ത്യാ ചെസ്സ് ടൂർണ്ണമെന്റ് ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. ......
അധികാരമേറ്റ് നൂറാം നാൾ പൂർത്തിയാക്കിയ അവസരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് 'ഞാൻ അമേരിക്ക ഭരിക്കുന്നു; ഈ ലോകവും.' ട്രംപിന്റെ വാക്കുകൾ ഭ്രാന്തമായ ജൽപനങ്ങളായി വ്യാഖ്യാനിക്കുന്നവർ ഏറെയുണ്ട്. എന്നാൽ അമേരിക്കയെയും ലോകത്തെയും കടുത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് തള്ളിവിടാനും, പല രാജ്യങ്ങളിലേയും സർക്കാരുകളെ വീഴ്ത്താനും വാഴിക്കാനും ട്രംപിന്റെ തീരുമാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. ......
ശ്രീ നരേന്ദ്രമോദി കഴിഞ്ഞവാരം രാഷ്ട്രത്തോട് ചെയ്ത പ്രഭാഷണത്തിൽ ശ്രദ്ധേയമായ ഒരു പരാമർശമുണ്ടായിരുന്നു. രക്തവും ജലവും ഒന്നിച്ചൊഴുകുകയില്ല.......
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ രാജീവ് ഗാന്ധിയുടെ 34ാം രക്ത്വസാക്ഷിത്വ ദിനത്തില്‍ ഇൻകാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഇന്‍കാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് വി.എസ് അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയില്‍ ഇന്‍കാസ് ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണയോഗത്തില്‍ രക്ഷാധികാരി കെ.കെ ഉസ്മാന് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ യുഗത്തിന് തുടക്കം കുറിച്ചതടക്കം ആധുനിക ഇന്ത്യയുടെ പുരോഗതിക്കാവശ്യമായ പല വിപ്ലവകരമായ നടപടികള്‍ ആരംഭിച്ചത് രാജീവ്ജിയുടെ ഭരണകാലത്താണെന്നത് അദ്ധേഹം തന്റെ അനുസ്മരണ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡണ്ട് സി.താജുദ്ധീന്‍, അഡ്വൈസറി ബോര്‍ഡ് അംഗം കെ.വി ബോബന്, ട്രഷറര്‍ ഈപ്പന് തോമസ്, യൂത്ത് വിംഗ് പ്രസിഡണ്ട് ദീപക് സി.ജി തുടങ്ങിയവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് നന്നംമുക്ക് ചടങ്ങില്‍ നന്ദി പറഞ്ഞു. ......